കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി പി.സി. ജോര്‍ജ്ജ് എംഎല്‍എയെ വിളിച്ചതിന് തെളിവുകള്‍ പുറത്ത്. സെനഗലില്‍ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയത്.
രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി. ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. ആഫ്രിക്കയില്‍ നിന്ന് തനിക്ക് ഒരു നെറ്റ് കോള്‍ വന്നിരുന്നുവെന്നാണ് ജോര്‍ജ്ജ് പറഞ്ഞിരുന്നത്.
ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് വെളിപ്പെടുത്തിയെന്നും പിന്നീട് തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിന് നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം.