കോട്ടയം : യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ. സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ ശബരിമലയില്‍ യുവതികള്‍ എത്തുമെന്ന് ഭീഷണി ഉണ്ടായപ്പോള്‍ താന്‍ 240 പേരെ അത് തടയാനായി കൊണ്ടു വന്നിരുന്നുവെന്നും പിസി ജോര്‍ജ് അറിയിച്ചു. സംഘത്തില്‍ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അന്ന് പത്തനം തിട്ടയില്‍ നില്‍ക്കുകയായിരുന്നുവെന്നും പിസി പറഞ്ഞു. കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.
വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാക്കരുത്. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കുറച്ച് വിശ്വാസമൊക്കെ വന്നിട്ടുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥി അതിന് ഉദാഹരണമാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.