പ്രളയക്കെടുതി ;ഓരോ മരണത്തിനും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് പിസി ജോര്‍ജ്

PC George

കോട്ടയം: പ്രളയക്കെടുതിമൂലം ചെങ്ങന്നൂരുണ്ടായ ഓരോ മരണത്തിനും ഡാം തുറന്ന് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കക്കി ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് ഇവിടങ്ങളില്‍ നിരവധി മരണങ്ങള്‍ക്ക് കാരണമായത്.

ഇടുക്കി ഡാമിന്റെ കാര്യത്തില്‍ പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ലാഭക്കൊതി മൂത്താണ് ഡാമുകളിലെ വെള്ളം പിടിച്ച് നിര്‍ത്തിയതെന്നും ഇവിടെ പത്ത് ലക്ഷം ഘനയടി വെള്ളമാണ് തുറന്ന് വിട്ടത് എന്നും പിസി ജോര്‍ജ് പറഞ്ഞു. ലാഭത്തിന് വേണ്ടിയുള്ള വൈദ്യുതി ബോര്‍ഡിന്റെ വൃത്തികെട്ട ആഗ്രഹമാണ് കേരളത്തെ മുക്കി കൊന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top