കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു.
പി.സി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്തും നല്‍കി.
മാത്രമല്ല, വനിതാ കമ്മീഷന്‍ നാളെ ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിക്കുമെന്നും പറഞ്ഞു.
അതേസമയം, പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉന്നത പദവിയിലിരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും സ്പീക്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി. സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സ്പീക്കറെന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. നിരന്തരമായി പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടേക്കുമെന്നും സൂചനയുണ്ട്.
അതേസമയം പി. സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നല്‍കിയ പരാതി സ്പീക്കറിന്റെ പരിഗണനയിലുണ്ട്.