അധ്യാപകരെ മുഴുവന്‍ പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോര്‍ജ്

കോട്ടയം : പാമ്പു കടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ അധ്യാപകരെ മുഴുവന്‍ പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ.

ഇത്തരമൊരു സംഭവമുണ്ടാകുമ്പോള്‍ കുട്ടിയുടെ അച്ഛനെ വിളിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ എത്രമാത്രം ഭീകരമാണ്. ഇവര്‍ അധ്യാപകര്‍ക്ക് തന്നെ അപമാനമാണ്. ഇത്തരം വൃത്തിക്കെട്ടവന്മാര്‍ക്കെതിരെ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാട്ടുകാര്‍ ഇവന്മാരെ കൈയേറ്റം ചെയ്യാത്തതില്‍ ദുഖമുണ്ട്, അത്രമാത്രം അമര്‍ഷം തോന്നുന്നു. ഡോക്ടറുടെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി. കോഴിക്കോടേക്ക് വിടുന്നതിന് പകരം പരിശോധിച്ച് എന്താണെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നു. ഡോക്ടര്‍ക്കെതിരെ ശിക്ഷാ നടപടി വേണമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

Top