തിരുവനന്തപുരം : പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി.സി. ജോര്‍ജ് ഞായറാഴ്ച പ്രഖ്യാപിക്കും.
അവസാനവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ പി.സി. ജോര്‍ജിനെ കാണും.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന് താന്‍ വോട്ട് ചെയ്യുമെന്ന് പുഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രന് മാത്രമാണ് തന്റെ വീട്ടിലെത്തി വോട്ട് ചോദിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന് പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.