കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് പിസി ജോര്‍ജ്.
പട്ടേല്‍ അനുസ്മരണം കോണ്‍ഗ്രസ്സ് സംഘടിപ്പിക്കേണ്ട പരിപാടിയായിരുന്നുവെന്നും പിസി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ കോട്ടയത്ത് സംഘടിപ്പിച്ച പട്ടേല്‍ അനുസ്മരണ പരിപാടിയിലും പിസി ജോര്‍ജ് എത്തിയിരുന്നു.
അന്ന് കേരളകോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്ന പിസി ബിജെപി പ്രവര്‍ത്തകരുടെ കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് നരേന്ദ്ര മോദിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തി കാണിച്ചത് വിവാദമായിരുന്നു.
പട്ടേലിനെ വാനോളം പുകഴ്ത്തിയ പിസി ജോര്‍ജ് പരിപാടി സംഘടിപ്പ ബിജെപി പ്രവര്‍ത്തകരെയും അഭിനന്ദിച്ചാണ് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്. കോട്ടയം കലക്ടറേറ്റ് മൈതാനത്ത് നിന്നും ആരംഭിച്ച പരിപാടി തിരുനക്കരയില്‍ സമാപിച്ചു.