കോട്ടയം: മാണിയുമായി തെറ്റിപ്പിരിഞ്ഞ പിസി തോമസ് വീണ്ടും കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തുന്നു. ഈമാസം 21ന് കൊച്ചിയില്‍ പിസി തോമസ് ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും.
പിസി ജോര്‍ജിന് നല്‍കിയിരുന്ന വൈസ് ചെയര്മാന് പദവിയാണ് പിസി തോമസിന് നല്കാന് മാണി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റും പിസി തോമസിന് നല്‍കും.
അതേസമയം മാണി ഗ്രൂപ്പില്‍ ചേരാനുളള പി സിതോമസിന്റെ നീക്കങ്ങളില്‍ പ്രതിക്ഷേധിച്ച് തോമസിനൊപ്പം ഉണ്ടായിരുന്ന ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് സെക്യുലറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.