ധർമ്മജൻ ശരിയായിരുന്നു ; ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരെ സര്‍ക്കാര്‍ പരിഹസിക്കരുതെന്ന് വിഷ്ണുനാഥ്‌

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരെ സര്‍ക്കാര്‍ പരിഹസിക്കരുതെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്.

കെഎസ്ഇബി ജീവനക്കാര്‍ സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച 130 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാതെ വകമാറ്റി ചെലവഴിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പിരിക്കുന്ന തുക ആ ഫണ്ടിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് പുറത്തുവന്നതെന്നും വിഷ്ണുനാഥ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിഷ്ണുനാഥിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ധർമ്മജൻ ശരിയായിരുന്നു.

ദുരിതാശ്വാസ നിധി സമാഹരിക്കുന്നതിനുള്ള വേഗത അത് ജനങ്ങളിൽ എത്തിക്കുന്നതിൽ ഉണ്ടാകുന്നില്ല എന്ന പരാതിയാണ് ധർമ്മജൻ ബോൾഗാട്ടി ഉന്നയിച്ചത്.

എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് പിരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് തന്നെ എത്തുന്നില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. കെ.എസ്.ഇ.ബി ജീവനക്കാർ സാലറി ചലഞ്ച് വഴി സ്വരൂപിച്ച 130 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ വകമാറ്റി ചെലവഴിച്ചു എന്ന വാർത്ത അതിലൊന്ന് മാത്രം.
ധർമ്മജനെ അപഹസിച്ചവർക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയം ചികഞ്ഞവർക്കും ഇതിനെന്ത് മറുപടിയാണ് നൽകാനുള്ളത് ?

മുഖ്യമന്ത്രിയുടെ അറിവോടെയാണ് തുക വകമാറ്റിയതെന്നാണ് വാർത്തകൾ.
എല്ലാ ഭിന്നതയും മറന്ന് നവ കേരള നിർമ്മാണത്തിൽ പങ്കാളികളായവരെയെല്ലാം സർക്കാർ ഇങ്ങനെ പരിഹസിക്കരുത്

– PC വിഷ്ണുനാഥ്

Top