പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ സൈന്യത്തിനൊപ്പം പരിശീലനത്തിന് അയക്കാന്‍ പി സി ബി

ഇസ്ലാമബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ സൈന്യത്തിനൊപ്പം പരിശീലനത്തിന് അയക്കാന്‍ പി സി ബി. താരങ്ങളുടെ കായികക്ഷമത ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. പാകിസ്താന്‍ സൂപ്പര്‍ ലീഗിന് ശേഷം മാര്‍ച്ച് 25 മുതല്‍ ഏപ്രീല്‍ എട്ട് വരെയാണ് താരങ്ങള്‍ക്ക് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഇം?ഗ്ലണ്ട് ടീമിനെതിരെ പരമ്പര കളിക്കണം. ജൂണില്‍ ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കണം. ഇതിനായി താരങ്ങള്‍ എപ്പോഴാണ് പരിശീലിക്കുക? എത്രയും വേഗം കായികക്ഷമത വീണ്ടെടുക്കാന്‍ സൈന്യം സഹായിക്കുമെന്നും പി സി ബി ചെയര്‍മാന്‍ വ്യക്തമാക്കി.

പാകിസ്താന്‍ സൂപ്പര്‍ ലീഗ് നിരീക്ഷിച്ചപ്പോള്‍ പാക് താരങ്ങള്‍ക്ക് മികച്ചൊരു സിക്‌സ് നേടാന്‍ പോലും കഴിയുന്നില്ല. വിദേശ താരങ്ങള്‍ അനായാസം സിക്‌സുകള്‍ നേടുന്നു. കൃത്യമായ പരിശീലനത്തിലൂടെ താരങ്ങള്‍ കായികക്ഷമത വീണ്ടെടുക്കണമെന്ന് പി സി ബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി നിര്‍ദ്ദേശിച്ചു.

Top