ലാഹോര്‍: പാകിസ്താന്‍ താരങ്ങളുള്‍പ്പെടെ 128 പേര്‍ക്ക് കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം വന്നപ്പോള്‍ ആര്‍ക്കും കൊറോണ ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായ കളിക്കാര്‍, മറ്റു സ്റ്റാഫുമാര്‍, ഫ്രാഞ്ചൈസിയംഗങ്ങള്‍ തുടങ്ങിയവരാണ് കൊറോണ പരിശോധന നടത്തിയത്. പിഎസ്എല്‍ മത്സരം നിര്‍ത്തിവച്ച ശേഷമായിരുന്നു ഇത്.
പിഎസ്എല്ലിന്റെ അവസാനം വരെ സഹകരിക്കാന്‍ തയ്യാറായ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, മാച്ച് ഒഫീഷ്യല്‍സ് എന്നിവരുടെയെല്ലാം ആത്മാര്‍ഥതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമായിരുന്നുവെന്ന് പിസിബി ചെയര്‍മാന്‍ വസീം ഖാന്‍ വ്യക്തമാക്കുകയും ചെയ്തു. ആശങ്കയില്ലാതെ ഇവര്‍ക്കെല്ലാം തങ്ങളുടെ കുടുംബത്തിനൊപ്പം ചേരാന്‍ കഴിയുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.