പിഡിഎ; ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയസമവാക്യവുമായി അഖിലേഷ് യാദവ്

ലക്‌നൗ: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള പുതിയ സൂത്രവാക്യം വെളിപ്പെടുത്തി സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്. ‘പിച്ച്ലെ (പിന്നാക്കക്കാര്‍), ദലിത്, അല്‍പാസന്‍ക്യാക് (ന്യൂനപക്ഷങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്തായ പിഡിഎ എന്നതാണു അഖിലേഷിന്റെ ഫോര്‍മുല.

കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയെ പിഡിഎയ്ക്കു തോല്‍പ്പിക്കാനാകുമെന്നു ദേശീയ മാധ്യമത്തിന്റെ പരിപാടിയിലാണ് അഖിലേഷ് അഭിപ്രായപ്പെട്ടത്. വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഉത്തര്‍പ്രദേശിലെ എണ്‍പതിടത്തും തോല്‍പ്പിക്കുക, ബിജെപിയെ ഒഴിവാക്കുക’ എന്നതാണു തന്റെ ഏക മുദ്രാവാക്യമെന്നും അഖിലേഷ് വ്യക്തമാക്കി.

”വലിയ ദേശീയ പാര്‍ട്ടികള്‍ ഞങ്ങളെ പിന്തുണയ്ക്കുകയാണെങ്കില്‍, ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാനാകും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുമ്പോള്‍, ഓരോ സംസ്ഥാനത്തെയും ശക്തിയും സ്വാധീനവും അനുസരിച്ച് പാര്‍ട്ടികള്‍ക്കു സീറ്റ് വിഭജിച്ചു നല്‍കണമെന്നതു മനസ്സിലുണ്ടാകണം. സമാജ്വാദി പാര്‍ട്ടി സഖ്യത്തിലേര്‍പ്പെടുമ്പോള്‍ സീറ്റിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നതു കേട്ടിട്ടുണ്ടോ?”- അഖിലേഷ് ചോദിച്ചു.

 

Top