കൊല്ലം: പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 30നാണ് മഅദനി കേരളത്തിലെത്തിയത്. നവംബര്‍ നാലുവരെയാണ് പരോള്‍ അനുവദിച്ചിരുന്നത്. ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നല്‍കിയിരുന്നു .ഇതോടെ മഅദനിക്ക് നവംബര്‍ 12 വരെ കേരളത്തില്‍ തുടരാനാകും.