കേന്ദ്രം വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് പിഡിപി വിട്ടുനിന്നേക്കും

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ കേന്ദ്രം വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് പിഡിപി വിട്ടുനിന്നേക്കും. ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷി യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ നിന്ന് പിഡിപി വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന പിഡിപി രാഷ്ട്രീയകാര്യസമിതിയില്‍ തീരുമാനിച്ചത്. അന്തിമ തീരുമാനമെടുക്കാന്‍ അധ്യക്ഷ മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം യോഗം ചേര്‍ന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.

എല്ലാ പ്രതിപക്ഷ നേതാക്കളുടെയും പ്രതിനിധിയായി മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ നിയോഗിക്കുക എന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ട്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിയും ഇന്ന് സ്ഥിതി വിലയിരുത്തി.

Top