സമാധാന ചര്‍ച്ചകള്‍ ഫലിക്കുന്നില്ല; കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകന് മര്‍ദനം

നീലേശ്വരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സമാധാന ചര്‍ച്ചയ്ക്കു ശേഷവും സംസ്ഥാനത്ത് ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു.

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് പുതിയ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹര്‍ത്താല്‍ ദിന സംഘര്‍ഷത്തിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മാറ്റുന്നതിനിടെ സംഘമായെത്തിയവര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.

ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റിയംഗം സന്തോഷ് മന്നപ്പുറത്തെയാണ് ഗുരുതര പരുക്കുകളോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. ഹര്‍ത്താല്‍ ദിനത്തില്‍ നീലേശ്വരം മാര്‍ക്കറ്റിനു സമീപത്തുണ്ടായ സംഘര്‍ഷത്തിലാണ് സന്തോഷിന് ആദ്യം പരുക്കേറ്റത്.

ആശുപത്രിയില്‍ നിന്ന് മടങ്ങവേ നെടുങ്കണ്ട വളവില്‍ ഓട്ടോയില്‍ നിന്നു പിടിച്ചിറക്കിയാണ് വീണ്ടും മര്‍ദിച്ചത്. ജില്ലാ കമ്മറ്റിയംഗം ടി.രാധാകൃഷ്ണന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പി.വി. സുകുമാരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Top