മയാമി: ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ നിർമാണത്തിലിരുന്ന നടപ്പാലം തകർന്നു വീണ് നാലു പേർ മരിച്ചു. അപകടത്തിൽ എട്ടോളം വാഹനങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.
വ്യാഴാഴ്ച ഉച്ചയ്ക്കു 1.30 ന് ആയിരുന്നു സംഭവം. ഡേഡ് കൗണ്ടിയിലെ സ്വീറ്റ്വാട്ടർ സിറ്റിയുമായി യൂണിവേഴ്സിറ്റി കാമ്പസിനെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നു വീണത്.
14.2 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ നിർമിച്ച കൂറ്റൻ പാലമാണ് തകർന്നു വീണിരിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ പണികൾ പൂർത്തിയാവുമെന്നാണ് കരുതിയിരുന്നത്. 32 വീതിയും 289 അടി നീളവും 109 അടി പൊക്കവുമുള്ള പാലമായിരുന്നു ഇത്. അറ്റകുറ്റപ്പണികൾ ആവശ്യമായിവരാത്ത കോൺക്രീറ്റ് ഉപയോഗിച്ചാണ് പാലം നിർമിച്ചതെന്നാണ് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത്.