കസ്റ്റഡിമരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രാജ്കുമാറിന്റെ കസ്റ്റഡിമരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മര്‍ദ്ദനമാണ് മരണ കാരണമെന്നും മരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ഭാര്യ വിജയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തില്‍ എസ്പി, ഡിവൈഎസ്പി, മജിസ്‌ട്രേറ്റ്, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Top