നെടുങ്കണ്ടം കസ്റ്റഡിമരണം ; രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷം

ഇടുക്കി : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരണം നടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞ്. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത് പീരുമേട് ആശുപത്രി സൂപ്രണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് പ്രതി മരിച്ചതെന്നതായിരുന്നു ജയില്‍ അധികൃതരുടെ വാദം.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടരുടെ മൊഴിയും പൊലീസിനെതിരായിരുന്നു. രാജ്കുമാറിന് സംഭവിച്ച പരുക്കിനെക്കുറിച്ച് പൊലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരുക്കേറ്റതെന്നാണ് പൊലീസുകാര്‍ അറിയിച്ചതെന്നും തങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴിയില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച്.ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തപ്പോള്‍ രാജ്കുമാറിനെ മര്‍ദ്ദിച്ച കൂടുതല്‍ പോലീസുകാരെ സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

Top