കസ്റ്റഡി മരണം ; രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന്

ഇടുക്കി : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയെന്നും അദ്ദേഹം പറഞ്ഞു.

പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍. ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.

സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് തെളിവെടിപ്പിനു ശേഷമായിരുന്നു പ്രതികരണം.

പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയില്‍ അധികൃതരില്‍ നിന്നും രാജ്കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നതായി രാജ്കുമാര്‍ പറഞ്ഞുവെന്ന് സഹതടവുകാരന്‍ കമ്മീഷനില്‍ മൊഴി നല്‍കി.

Top