തിരുവനന്തപുരം : തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന് തീരുമാനിച്ചതിന് ശേഷമാണ് സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍.
കാബിനറ്റ് യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി തെറ്റാണ് എല്‍ഡിഎഫിന്റെ യശസ്സിന് കോട്ടം തട്ടുന്ന തീരുമാനം ആരെടുത്താലും അത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.