സിപിഐ മഴ പെയ്യുന്നതിന് മുന്നേ കരയുന്ന തവളയെ പോലെയാണെന്ന്‌ എന്‍സിപി

A.K saseendran

കൊച്ചി: സിപിഐയെ പരിഹസിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍.

ചിലര്‍ മഴ പെയ്യുന്നതിന് മുന്നേ കരയുന്ന തവളയെ പോലെയാണെന്നും, താന്‍ കരഞ്ഞത് കൊണ്ടാണ് മഴ പെയ്തതെന്നാണ് തവളയുടെ വിചാരമെന്നും തോമസ് ചാണ്ടിയുടെ രാജിക്കു വേണ്ടിയുള്ള സിപിഐ നിലപാടിനെ പീതാംബരന്‍ മാസ്റ്റര്‍ പരിഹസിച്ചു.

സിപിഐയുടെ പ്രതിഷേധത്തിന് എന്‍സിപി ഒരു വിലയും കൊടുത്തിട്ടില്ലെന്നും തോമസ് ചാണ്ടിയുടെ രാജി സിപിഐ സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Top