കേരളത്തില്‍ ഇടതു മുന്നണിയില്‍ ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്ന് എന്‍.സി.പി.

peethambaran

കൊച്ചി : സര്‍ക്കാര്‍ രൂപീകരണത്തില്‍ എല്ലാ പാര്‍ട്ടികളെയും ഏകോപിപ്പിക്കാനായിരിക്കും ശരത് പവാര്‍ ശ്രമിക്കുകയെന്ന് എന്‍.സി.പി ദേശീയ ജന. സെക്രട്ടറി പീതാംബരന്‍ മാസ്റ്റര്‍.

ദേശീയ അടിസ്ഥാനത്തില്‍ ബി.ജെ.പിക്കെതിരെ ഒറ്റ മുന്നണി സാധ്യമല്ലെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പ്രബല മതേതര കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് എന്‍.സി.പിയുടെ താല്‍പര്യമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസുമായി സഹകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ എന്‍.സി.പി.ക്ക് ഇടതു മുന്നണിയില്‍ ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രാദേശിക അടിസ്ഥാനത്തില്‍ ബി.ജെ.പിക്കെതിരെ മതേതര അണികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എന്‍.സി.പിയുടെ തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Top