പെഗാസസ് പാര്‍ലമെന്റില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

parliament

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചാര സോഫ്‌റ്റ്വെയര്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ലോക്സഭയില്‍ എന്‍.കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന് ഭരണപക്ഷ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ അത് യുക്തിസഹമായിരിക്കുമെന്നും അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാര്‍ഥ്യം പുറത്തുവന്നാല്‍ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

Top