ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനം തുടങ്ങി ജുഡീഷ്യല്‍ കമ്മീഷന്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ വിവരം ചോര്‍ത്തിയോ എന്നതും അന്വേഷണ പരിധിയില്‍ ഉണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ബംഗാള്‍ അന്വേഷണം ഔദ്യാഗികമായി തുടങ്ങിയത്.
പെഗാസസ് വിഷയം സംബന്ധിച്ച് ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായക ദിവസമാണ്. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികള്‍ കോടതിക്ക് മുമ്പിലുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാകും കോടതി പരിഗണിക്കുക.