ബാംഗഌര്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ കമലയുടെ കാലത്ത് എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെയും മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെയും ഫോണുകള്‍ ചോര്‍ത്തി. ദി വയര്‍ പുറത്ത് വിട്ട മൂന്നാം ദിവസത്തിലെ പട്ടികയിലാണ് ഫോണ്‍ ചോര്‍ത്തപ്പെട്ട കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത് വന്നത്.
2019ലാണ് പെഗാസിസ് കര്‍ണാടകയില്‍ ഫോണ്‍ ചോര്‍ത്തലിനായി ഉപയോഗിച്ചത്. ജെഡി എസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ താഴെ ഇറക്കാനാണ് ബിജെപി കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഇതേ കാലയളവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത്. ജെ ഡി എസ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ചാരവൃത്തി നടന്നത്.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മഞ്ജുനാഥ് ഗൗഡയുടെ പേരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ഉണ്ടെന്നതാണ് നിര്‍ണായകം. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പെഗാസിസ് ഉപയോഗിച്ചതായി രാജ്യ സഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു. കര്‍ണാടകയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനും ബിജെപി ചാര സോഫ്റ്റ് വെയറിന്റെ സഹായം തേടിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.