പെഗാസസ്; പ്രതിപക്ഷത്തെ തുറന്നുകാട്ടാന്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെ തുറന്നുകാട്ടാന്‍ പ്രധാനമന്ത്രി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും ഇന്നും സ്തംഭിച്ചു.

ചാരപ്പണി നിര്‍ത്തുക എന്ന പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മമത ബാനര്‍ജി ദില്ലിയില്‍ ഉള്ളപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷം നിലപാടിനെതിരെ പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആഞ്ഞടിച്ചു.

പാര്‍ലമെന്റില്‍ ചര്‍ച്ച വേണം എന്നാണ് പ്രതിപക്ഷം നിര്‍ദ്ദേശിച്ചത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ഇപ്പോള്‍ ഇത് അംഗീകരിക്കാത്ത നിലപാട് ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടണമെന്ന് നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ വിവരം ചോര്‍ത്തിയിട്ടും അന്വേഷണം നടത്താത്തതെന്തെന്ന് പ്രതിപക്ഷ നേതാക്കള്‍ തിരിച്ചടിച്ചു.

 

 

Top