പെഗാസസ്; കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് തമിഴ്‌നാട് എംപി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ എന്‍എസ്ഒ കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി തമിഴ്‌നാട്ടില്‍ നിന്നുള്ള എം പി തിരുമാവലന്‍. സുപ്രീംകോടതി ജഡ്ജിയെയും സുപ്രീംകോടതി രജിസ്ട്രി ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചത് കോടതി അലക്ഷ്യമാണെന്നും ഇതിന്മേല്‍ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ആണ് ചാരസോഫ്റ്റ് വെയറായ പെഗാസെസ് നിര്‍മ്മിച്ചത്. ഹാക്ക് ചെയുന്ന ഡിവൈസുകളില്‍ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആള്‍ക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകള്‍ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ പ്രത്യേകത. തങ്ങള്‍ ഈ സോഫ്റ്റ് വെയര്‍ വില്‍ക്കുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രമാണ് എന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു

 

 

Top