ദില്ലി: പെഗാസസ് ചാര ഫോണ്‍ നിരീക്ഷണത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനും ബംഗാള്‍ സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.
ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കൊപ്പം ഈ കേസും പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്.