ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകുമോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. പെഗാസസില്‍ സമഗ്ര ഉത്തരവ് ഇറക്കുമെന്നാണ് ബംഗാളിലെ ജുഡീഷ്യല്‍ സമിതിക്കെതിരായ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നല്‍കിയ സൂചന.
പെഗാസസ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാ വസ്തുതകളും സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം കൂടി പരിശോധിച്ചാകും സമഗ്ര ഉത്തരവില്‍ തീരുമാനം.
ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.