സാവോ പോളോ: കീമോതെറപ്പിക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ദിവസങ്ങൾക്കകം ആശുപത്രി വിടും. പെലെ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ‘2021ലെ അവസാന കീമോതെറപ്പിക്കു വേണ്ടി ഞാനിപ്പോൾ ആശുപത്രിയിലാണ്. ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തും; അവധിക്കാലം ആഘോഷിക്കാൻ…– പെലെ കുറിച്ചു.
സെപ്റ്റംബറിൽ വൻകുടലിലെ ട്യൂമർ നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്കു വിധേയനായ പെലെയെ ബുധനാഴ്ചയാണു വീണ്ടും സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.