സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണം; മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിക്ക്

ഷോപിയാന്‍: ജമ്മുകശ്മീര്‍ ഷോപിയാനിലെ സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്. നാലു മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് സുരക്ഷാ സേന നടത്തിയ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

സായുധരുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ മേഖലയില്‍ സുരക്ഷാ സേന അതിക്രമങ്ങള്‍ നടത്തുന്നെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരെ സേന പെല്ലറ്റാക്രമണം നടത്തി. ഈ ആക്രമണത്തിലാണ് മാധ്യമ ഫോട്ടോഗ്രാഫര്‍മാരായ വസീം അന്ദാബി( ഹിന്ദുസ്ഥാന്‍ ടൈംസ്), നിസാറുല്‍ ഹഖ്( റൈസിങ് കശ്മീര്‍), ജുനൈദ് ഗുല്‍സാര്‍( കശ്മീര്‍ എസന്‍സ്), മിര്‍ ബുര്‍ഹാന്‍( എന്‍എന്‍) എന്നിവര്‍ക്ക് പരിക്കേറ്റത്.

Top