പെല്ലറ്റ് ഗണ്ണുകള്‍ പിന്‍വലിക്കുന്നു, കശ്മീരിലെ കല്ലേറുകാരെ ഇനി നേരിടുക പ്ലാസ്റ്റിക് വെടിയുണ്ടകള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും പെല്ലറ്റ് ഗണ്ണുകള്‍ സൈന്യം പിന്‍വലിക്കുന്നു.

പെല്ലറ്റ് ഗണ്ണുകള്‍ക്കു പകരം ജമ്മുകശ്മീരിലെ പ്രതിഷേധക്കാരെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് സൈന്യം തയാറാക്കിയിരിക്കുന്നത്. 21,000 റൗണ്ട് പുതിയ ബുള്ളറ്റുകള്‍ സിആര്‍പിഎഫ് അയച്ചു നല്‍കിയതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൂനയിലെ ഡിഫന്‍സ് റീസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ബുള്ളറ്റുകള്‍ നിര്‍മിച്ചത്. എകെ സീറിസ് റൈഫിളുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലെ ബുള്ളറ്റുകളാണിവ.

എകെ 47, 56 സീരീസുകളിലുള്ള തോക്കുകളാണ് സിആര്‍പിഎഫ് കശ്മീര്‍ താഴ്‌വരയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.

Top