തൃശ്ശൂര്‍: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തി. പാലക്കാട് നിന്നും ഗുരുവായൂരില്‍ നിന്നും മണ്ണുത്തിയില്‍ ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തിലാണ് തോക്കില്‍നിന്ന് ഉള്ളതെന്ന് സംശയിക്കുന്ന പെല്ലറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നായ്ക്കളെ രണ്ടിടങ്ങളില്‍നിന്നായി ചികിത്സയ്ക്ക് കൊണ്ടുവന്നത്. എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ പാലക്കാട്ടുനിന്ന് കൊണ്ടുവന്ന നായ ചത്തു. രണ്ടാമത്തെ നായയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചികിത്സ നല്‍കിവരികയാണ്.