മകളുടെ പേര് ആരാധകരുമായി പങ്കുവച്ച് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ‘നില ശ്രീനിഷ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഈ പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് ശ്രീനിഷ് കുറിച്ചത് ഇങ്ങനെ. ആദ്യമായി അവളെ കൈകളില്‍ എടുത്തപ്പോള്‍ ചന്ദ്രന്റെ ഒരു തുണ്ട് കൈയില്‍ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലപ്പെട്ടത്.. സാക്ഷാത്കരിക്കപ്പെട്ട ഒരു വലിയ സ്വപ്‌നം. അത്രയും ശുദ്ധവും ദൈവികവുമായത്. അതിനാല്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു’, ശ്രീനിഷ് ഫേസ്ബുക്കില്‍ കുറിച്ചു.
മകളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ സ്വന്തം ജീവിതം ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നതായി തോന്നിയെന്നും ഈ കുഞ്ഞുമാലാഖ തങ്ങള്‍ ഇരുവരുടെയും ജീവിതത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാനാണ് വന്നിരിക്കുന്നതെന്നും ശ്രീനിഷ് പറയുന്നു.
മാര്‍ച്ച് 20നാണ് പേളി മാണി മകള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്നുതന്നെ കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും സന്തോഷവാര്‍ത്ത പങ്കുവച്ചിരുന്നു.