മൂന്നാര്‍: മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പുപറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍.
മണി സി.പി.എമ്മിന് വലിയ നാണക്കേടാണ്. മൈക്ക് കിട്ടിയാല്‍ അദ്ദേഹം എന്തും വിളിച്ച് പറയും. സ്ത്രീകളുടെ വോട്ട് നേടി വിജയിച്ച മണി അവരെ ആക്ഷേപിക്കുകയാണെന്നും ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. രാജിവെക്കില്ലെന്ന മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോമതി.
ഇടുക്കി ജില്ലയില്‍ എന്‍.ഡി.എ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്നും ,തന്റെ നിലപാടില്‍ ഒരു മാറ്റം വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയത്. അതോടെ ആ അധ്യായം അവസാനിച്ചെന്നും മണി പറഞ്ഞു.