Pembillai Orumai leader Gomathy attempts suicide

മൂന്നാര്‍: പെണ്ണൊരുമൈ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മരുന്ന് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമമെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഇന്ന് രാവിലെ അമിതമായി ഗുളികകള്‍ കഴിച്ച ഗോമതി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എസ്റ്റേറ്റിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച ഗോമതിയെ പിന്നീട് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഐ.സി.യുവിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Top