ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗര്‍പ്രിന്റ് സെക്യൂരിറ്റി ഫീച്ചര്‍ സഹിതം പെന്‍ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ലെക്‌സര്‍. ജമ്പ്ഡ്രൈവ് എഫ് 35 എന്നാണ് ഈ പെന്‍ഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്.
ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്‌സറിന്റെ ജമ്പ്ഡ്രൈവ് എഫ് 35 വിരലടയാളം ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നതിനാന്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ ഇതില്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല എന്നതാണ് പ്രത്യേകത. ഇതില്‍ ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമാക്കാന്‍ 256 AES എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡിനെയാണ് ആശ്രയിക്കുന്നത്. 10 വിരലടയാളങ്ങള്‍ക്ക് വരെ ആക്‌സസ് ചെയ്യാന്‍ കഴിയും .
32GB, 64GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലും 150MB/s അല്ലെങ്കില്‍ 300MB/s വരെ റീഡ് സ്പീഡ് വേരിയന്റുകളിലും ഈ പെന്‍ഡ്രൈവ് ലഭ്യമാണ്. 4,500 രൂപ മുതല്‍ 6,000 രൂപ വരെയാണ് ഫിംഗര്‍ പ്രിന്റ് സുരക്ഷയോടുകൂടി എത്തുന്ന ലെക്‌സര്‍ ജമ്പ്ഡ്രൈവ് എഫ്35 ഡ്രൈവിന്റെ വില.ഒറ്റ സെക്കന്‍ഡില്‍ തന്നെ പെന്‍ഡ്രൈവ് ഡാറ്റ ആക്സസ് ചെയ്യാന്‍ ഇതിലെ അള്‍ട്രാ ഫാസ്റ്റ് റെക്കഗ്‌നിഷന്‍ സഹായിക്കുന്നു. F35ന് സോഫ്റ്റ്വെയര്‍ ഡ്രൈവറുകള്‍ ആവശ്യമില്ല. ഡ്രൈവ് പ്ലഗ് ഇന്‍ ചെയ്ത് പാസ്വേഡ് രൂപീകരിക്കാനും വിരലടയാളം ഉപയോഗിച്ച് സുരക്ഷിതമാക്കാനും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 256-ബിറ്റ് എഇഎസ് എന്‍ക്രിപ്ഷന്‍, മൂന്ന് വര്‍ഷത്തെ പരിമിത വാറന്റി.