മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണി മാപ്പു പറഞ്ഞ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിവന്ന പ്രതിഷേധം കൂടുതല്‍ ശക്തമാക്കി.
ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങി. ഇന്നു രാവിലെയാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ ഗോമതിയും കൗസല്യയും നിരാഹാരസമരം ആരംഭിച്ചത്.
മന്ത്രി മാപ്പു പറയുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.