സാമൂഹ്യ പെന്‍ഷന് അനുവദിച്ചത് 1069 കോടി; എല്ലാവര്‍ക്കും രണ്ടുമാസത്തെ തുക വിതരണം ചെയ്യും

സംസ്ഥാനത്ത് കൊറാണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിനായി 1069 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലോ വീട്ടില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയോ വിതരണം ചെയ്യും.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ മാസം വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്.

ഇതില്‍ 557 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ബാക്കി തുക സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളില്‍ എത്തിക്കും. ഇപ്പോള്‍ അനുവദിച്ച തുക ഏപ്രില്‍ 15നു മുമ്പായി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ബാക്കി തുക അടുത്ത ഗഡുവായി നല്‍കാനാണ് തീരുമാനം.

Top