തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള അവസാന തീയതി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍. ട്രഷറിയില്‍ നേരിട്ട് ഹാജരായോ, ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ സമര്‍പ്പിച്ചോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയോ ആണ് സാധാരണഗതിയില്‍ മസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍, പകര്‍ച്ചവ്യാധി സംസ്ഥാനത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ മസ്റ്റര്‍ ചെയ്യാന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലിലോ ഇ -മെയിലിലോ അയച്ചാല്‍ മതിയാകുമെന്ന് ധനവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ലഭിക്കുന്നതിനുളള മസ്റ്ററിങ്ങിന് ഈ മാസം 15 വരെ വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.