കെ.എസ്.ആര്‍.ടി.സി പെന്‍ഷന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചേക്കും

ksrtc

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി പെന്‍ഷന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചേക്കും പെന്‍ഷന് പണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി കത്ത് നല്‍കിയിരുന്നു. എം.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മാസത്തെ പെന്‍ഷനായി 60 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു കത്ത്.

കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ നല്‍കാനുള്ള പണമില്ലെന്നാണ് നേരത്തെ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് പലതവണ ധനകാര്യമന്ത്രിക്കും ഗതാതഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്നും കെ.എസ്.ആര്‍.ടി.സി. അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാർ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണമെങ്കില്‍ എവിടെ നിന്നെങ്കിലും കടം വാങ്ങുകയോ സര്‍ക്കാര്‍ സഹായധനം നല്‍കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Top