കൊല്ലം: ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിച്ചുരുക്കി സംസ്ഥാന സര്‍ക്കാര്‍.
1100 രൂപ പെന്‍ഷന്‍ 600 രൂപയായാണ് വെട്ടിച്ചുരുക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ആനുകൂല്യമാണ് ഇടത് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്.
കശുവണ്ടി, കയര്‍, മത്സ്യമേഖല അടക്കമുള്ള പരമ്പരാഗത മേഖലകളില്‍ ജോലി ചെയ്യുന്ന രണ്ട് ലക്ഷത്തിലധികം പേരെ ഇത് നേരിട്ട് ബാധിക്കും.
ഇവര്‍ ജോലി ചെയ്തിരുന്ന കാലത്ത് ക്ഷേമനിധിയില്‍ അടച്ച തുകയ്ക്കനുസരിച്ച് 1000 രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി ക്ഷേമ നിധിയില്‍ നിന്ന് പെന്‍ഷന്‍ പിന്‍വലിക്കുന്നതിനാല്‍ ഇതില്‍ വീണ്ടും കുറവ് സംഭവിക്കുന്നു. എന്നാല്‍ രണ്ട് പെന്‍ഷന്‍ ലഭിക്കുന്നു എന്നപേരിലാണ് ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.