ലക്‌നൗ: രാജ്യത്തിന്റെ വികസനത്തെ പിന്നോട്ട് നയിക്കുന്നത് വയോധികന്മാരാണെന്നുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍.
എണ്‍പത്തിയൊന്നുകാരനായ നായിക്ക് വാരണാസിയിലെ കാശി വിദ്യാപീഠിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. രാജ്യത്തില്‍ വികസനമുണ്ടാകാത്തതിന് കാരണം ഇവിടെയുള്ള വയോധികരാണെന്നും ഇവര്‍ക്ക് മാസാമാസം നല്‍കുന്ന പെന്‍ഷന്‍ സര്‍ക്കാരിനും രാജ്യത്തിനും അധിക ചിലവാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അമേരിക്കയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഇന്ത്യയില്‍ നിന്നുള്ളവരും നേഴ്‌സുന്മാര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള പ്രവാസികള്‍ക്ക് ശുചീകരണ തൊഴിലാളികളാകാന്‍ മാത്രമേ സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.