ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ടെന്ന് പെന്റഗണ്‍ മേധാവി

വാഷിങ്ടണ്‍: ഗസ്സയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ദിവസേനയുള്ള ചര്‍ച്ചകളില്‍ താന്‍ ഊന്നിപ്പറയാറുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും പെന്റഗണ്‍ മേധാവിയുമായ ലോയ്ഡ് ഓസ്റ്റിന്‍. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിനുപിന്നാലെ ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

അതേസമയം, ഗസ്സയില്‍ കൊല്ലപ്പെട്ട 15000 പേരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 6000ലേറെ കുട്ടികള്‍ മാത്രം കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. ഈ യാഥാര്‍ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് പെന്റഗണ്‍ അവകാശപ്പെടുന്നത്.’വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാന്‍ ഇസ്രായേല്‍, ഈജിപ്ത്, ഖത്തര്‍ എന്നിവരുമായി ചേര്‍ന്ന് ഞങ്ങള്‍ തുടര്‍ന്നും ശ്രമം നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് ഹമാസാണ് ഉത്തരവാദി’ -ലോയ്ഡ് ഓസ്റ്റിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top