അഭയാർത്ഥി കുട്ടികളെ ഏറ്റെടുത്ത് പെന്റഗൺ; താമസമൊരുക്കി സൈനിക താവളങ്ങൾ

വെർജീനിയ: മാനുഷികമായ സന്ദേശം നൽകി അമേരിക്കൻ പ്രതിരോധ കേന്ദ്രത്തിന്റെ മാതൃകാപരമായ നീക്കം. അമേരിക്കയുടെ വിവിധ മേഖലകളിൽ അഭയാർത്ഥികളായി മാറിയ കുടിയേറ്റക്കാർക്കാണ് പെന്റഗൺ നിർണ്ണായ സഹായം ഒരുക്കുന്നത്. അഭയാർത്ഥി കുട്ടികളുടെ സുരക്ഷിതമായ താമസത്തിനാണ് പെന്റഗൺ സൗകര്യമുണ്ടാക്കുന്നത്. രണ്ട് സൈനിക ബാരക്കുകളിലെ ഡോർമെറ്ററികളാണ് കുട്ടികളുടെ താമസത്തിനായി വിട്ടുനൽകുന്നത്. ടെക്‌സാസിലെ രണ്ട് സൈനിക ക്യാമ്പുകളാണ് കുട്ടികളുടെ താമസത്തിനായി മാറ്റിയിരിക്കുന്നത്.

അതിർത്തി മേഖലകളിലാണ് കുടിയേറിയ കുടുംബങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. ടെന്റുകളടിച്ച് കഴിയുന്ന കുടുംബങ്ങളിൽ കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ്. പകൽ സമയത്ത് ജോലികൾക്കായി മാതാപിതാക്കൾ അലയുമ്പോൾ വേണ്ട സംരക്ഷണമില്ലാതേയും ഭക്ഷണമില്ലാതേയും കുട്ടികൾ കഷ്ടപ്പെടുന്നതാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. മനുഷ്യാവകാശ സംഘടനകളും അമേരിക്കയുടെ ആരോഗ്യ മനുഷ്യാവകാശ ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് കുട്ടികളുടെ സംരക്ഷണത്തിനുള്ള തീരുമാനം എടുത്തത്.

സൈന്യം നേരിട്ട് കുട്ടികൾക്ക് താൽക്കാലിക താമസ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ലാക്ലാന്റ് മേഖലയിലെ സാൻ ആന്റോണിയോ സംയുക്ത സൈനിക താവളത്തിലെ ഡോർമറ്ററികളിലാണ് കുട്ടികൾ കഴിയേണ്ടത്. അവർക്ക് താമസം, ഭക്ഷണം, ആരോഗ്യപരിശോധന, കൗൺസിലിംഗ് എന്നിവയ്‌ക്കൊപ്പം പഠനത്തി നുള്ള സംവിധാനവും അധികൃതർ ഒരുക്കിക്കഴിഞ്ഞു.

 

Top