കാലിഫോര്‍ണിയ: തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ കാലിഫോര്‍ണിയയിൽ ഒൻപത് പേർക്കെതിരെ കേസ്. പൊതുഇടങ്ങളിൽ ഭക്ഷണം പങ്കിടരുതെന്ന് കാലിഫോര്‍ണിയ നടപ്പാക്കിയിരിക്കുന്ന നിയമം ലംഘിച്ചതിനാലാണ് നടപടി.
ഹെപ്പറ്റെറ്റിസ് എ രോഗം പടർന്നതിന്റെ പശ്ചാത്തലത്തിലാണ് എൽ കജോൺ നഗരത്തിൽ അധികൃതർ ഈ നിയമം നടപ്പിലാക്കിയത്. എന്നാൽ ഈ നിയമം തെരുവിൽ കഴിയുന്ന ഭവന രഹിതർക്കുള്ള ശിക്ഷയാണെന്ന് ആരോപിച്ച് ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധവുമായി ആളുകൾ ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിനിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരാതിരിക്കൽ ശുചിത്വം പാലിക്കണമെന്നായിരുന്നു നിർദേശം. ഇത്തരത്തിൽ വൃത്തിഹീനമായ രീതിയിൽ ജിവിച്ചതിനാൽ ഭവന രഹിതരായ നിരവധി പേർക്ക് രോഗം ബാധിച്ചിരുന്നു.