ബാങ്കോക്ക്: ഇന്തോനേഷ്യയില്‍ മുന്നൂറോളം മുതലകളെ ജനക്കൂട്ടം തല്ലിക്കൊന്നു. പ്രദേശവാസിയായ ഒരാള്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനക്കൂട്ടം ഈ ക്രൂരത ചെയ്തത്.
ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ പ്രജനന ഫാമിലായിരുന്നു ആക്രമണം. ശനിയാഴ്ച ഫാമിനടുത്ത് പുല്ലു പറിക്കാന്‍ കയറിയ മധ്യവയസ്‌കനെ മുതലകള്‍ കടിച്ചുകൊലപ്പെടുത്തിയിരുന്നു.
ഇയാളുടെ സംസ്‌ക്കാരം കഴിഞ്ഞ ഉടനെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രദേശവാസികളും ഒന്നിച്ചെത്തി മുതലകളെ തല്ലിക്കൊല്ലുകയായിരുന്നു.
ജനവാസ മേഖലയ്ക്കു സമീപമാണ് പാപുവ മുതലവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്. മുതലക്കുഞ്ഞുങ്ങളും പൂര്‍ണവളര്‍ച്ചയെത്താത്ത മുതലുകളുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.