ശ്രീനഗര്‍: ജമ്മുവിലെ ജനങ്ങള്‍ക്ക് വേണ്ടത് പാക്കേജുകളല്ല സമാധാനമാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ജമ്മു കാശ്മീര്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ജമ്മുവിന്റെ വികസനത്തിനായി 80,000 കോടിയുടെ പാക്കേജുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വികസന പാക്കേജുകളെക്കാളും ഇന്ന് ജമ്മുവിന് ആവശ്യം സമാധാനമാണ്. തങ്ങളുടെ സമാധാത്തിനായി കേന്ദ്ര സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് അറിയേണ്ടതെന്നും ഒമര്‍ പറഞ്ഞു.
ജനങ്ങളുടെ വിശ്വാസവും പിന്തുണയും ലഭിക്കണമെങ്കില്‍ തങ്ങളുടെ പ്രശനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നേടിത്തരണം. മതത്തിന്റെയും രാജ്യത്തിന്റെ അതിര്‍ത്തിയുടെയും പേരില്‍ തമ്മിത്തല്ലുമ്പോള്‍ ജമ്മുവിലെ സാധാരണ ജനങ്ങളാണ് ഇതിന്റെ രൂക്ഷമായ തിരിച്ചടികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.