People want to i became CM Says Vs

തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പ്രതികരണം.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാളിച്ചകളുണ്ട്. പട്ടിക പൂര്‍ണ്ണമല്ല. ചില സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. ഇക്കാര്യം പാര്‍ട്ടി അനുഭാവികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിഎസ് വ്യക്തമാക്കി.

ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിന് ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ നേട്ടമുണ്ടാക്കിയേക്കാമെന്നും വിഎസ് പറഞ്ഞു.

Top