420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്;പ്രകാശ് രാജ്

കര്‍ണാടക: 420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് പ്രകാശ് രാജ്. ഈ പറഞ്ഞത് മറ്റേതു പാര്‍ട്ടി ആയാലും കോണ്‍ഗ്രസ് ആയാലും ഇത് നിങ്ങളുടെ അഹങ്കാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരു പ്രസ് ക്ലബ്ബില്‍ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയ്ക്ക് നേരെ പരോക്ഷമായി വിമര്‍ശിച്ചത്.

400-ലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യ സഭയില്‍ പറഞ്ഞിരുന്നു. ഇതിന് ‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് പോലും നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കുമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും’, എന്നാണ് പ്രകാശ് രാജ് പറയുന്നത്.

420 വഞ്ചനകള്‍ എന്ന് അദ്ദേഹം പറഞ്ഞത് ഐപിസി സെക്ഷന്‍ 420 ഉദ്ധരിച്ചു കൊണ്ടാണ്. ആളുകളെ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ കാണിച്ച് അവരെ ചതിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. മൂല്യമുള്ള വസ്തുക്കള്‍ കൈമാറുമ്പോള്‍ വ്യാജ പതിപ്പുകള്‍ ഉണ്ടാക്കി ചതിക്കുന്നതുമെല്ലാം ഈ വകുപ്പിന് കീഴില്‍ വരും. പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

Top